Yama
ജനനം തിരുവനന്തപുരത്ത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. അഭിനയം, തിരക്കഥ, നാടകം എന്നിവയിൽ പ്രവര്‍ത്തിച്ചുവരുന്നു. 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു . 2009 -ൽ ‘ക്ലാസിക്കൽ പെർഫോമൻസുകളിലെ മൂകാഭിനയം’ എന്ന വിഷയത്തിന്റെ ഗവേഷണത്തിനായി ഇൻലാക് സ്‌കോളർഷിപ്പ് ലഭിച്ചു.
‘പിപീലിക’ (നോവല്‍) ‘പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്’(കഥാസമാഹാരം), ‘വായനശാലാ വിപ്ലവം’ (കഥാസമാഹാരം) എന്നിവ പുസ്തകങ്ങളായുണ്ട്.