V.R. Sudheesh
കോഴിക്കോട് വടകരയിൽ ജനനം. മടപ്പള്ളി ഗവൺമെന്റ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മദിരാശി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. ഭവനഭേദനം എന്ന കഥാസമാഹാരത്തിന് 2014-ലും കുറുക്കൻമാഷിന്റെ സ്‌കൂൾ എന്ന ബാല സാഹിത്യത്തിന് 2017-ലും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, സി വി ശ്രീരാമൻ പുരസ്കാരം, ടി വി കൊച്ചുബാവ പുരസ്കാരം, തോപ്പിൽ രവി പുരസ്കാരം അബുദാബി ശക്തി അവാർഡ്, യു.ആർ. അനന്തമൂർത്തി പുരസ്കാരം എന്നിവയും ലഭിച്ചു. എഴുപതോളം കൃതികൾ രചിച്ചിട്ടുണ്ട്.