V.K. Sebastian

V.K. Sebastian

എറണാകുളം ജില്ലയിൽ നായരമ്പലത്തു ജനനം. ശ്രീ. വലിയ വീട്ടിൽ കോരതിന്റെയും ശ്രീമതി. മറിയം കോരതിന്റെയും മകൻ. എറണാകുളം സെന്റ് ആൽബെർട്ട്‌സ് കോളേജ്. മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ് കോളേജ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫാക്ട്, ഉദ്യോഗമണ്ഡലിൽ ഓഫീസർ ആയിരുന്നു. ആദ്യപുസ്തകം ‘ചങ്ങമ്പുഴ-കവിതയിലെ കാല്പനിക വസന്തം’ (നിരൂപണ പഠനം) തുടർന്ന് ‘ഷഹ്‌റസാദ് കഥ പറഞ്ഞു കൊണ്ടിരിക്കുന്നു’, ‘പ്രജാപതിയുടെ നിഴലുകൾ നീളുന്നു’, ‘മൗനം ഗർജ്ജിക്കുന്നു’ എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവി അപ്പൻ തച്ചത്തിന്റെ ‘പച്ചിലകളും തീനാമ്പുകളും’ എന്ന മലയാള കാവ്യസമാഹാരം ‘ഗ്രീൻ ലീവ്‌സ് ആൻഡ് ഫയർ ടങ്‌സ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. നാടകം, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ പെട്ട രചനകൾക്കായി ഏറെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ താമസം നോർത്ത് പറവൂരിൽ പെരുമ്പടന്നയിൽ.

Book's by V.K. Sebastian

Parethatmakkalude Puravritham

Original price was: ₹169.00.Current price is: ₹160.00.

Scroll to Top