
Suja Savidham
തൃശ്ശൂർ ജില്ലയിലെ അവിട്ടത്തൂരിൽ ശ്രീമതി ശങ്കരാടീൽ സതിയുടേയും വി. സുരേഷ് കുമാറിന്റേയും മകളായി ജനിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ, അവിട്ടത്തൂർ ലാൽ ബഹദൂർശാസ്ത്രി മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിൽനിന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ബി.എസ്.സി. കെമിസ്ട്രി), ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സർവ്വകലാശാല തൃശ്ശൂർ പ്രാദേശിക കേന്ദ്രം (എം.എ. മലയാളം) എന്നിവിടങ്ങളിൽനിന്നായി ബിരുദ- ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് എം.ഫിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നും മലയാള വിഭാഗത്തിൽ ഭാഷാശാസ്ത്രത്തിൽ നേടി. ഇപ്പോൾ അവിടെ തന്നെ ഗവേഷകയാണ്.