
Shoukath
തൃശൂർ ജില്ലയിലെ പാലുവായ് ഗ്രാമത്തിൽ ജനനം. മാതാവ് ഫാത്തിമ. പിതാവ് കുഞ്ഞിബാലു. ഗുരു നിത്യചൈതന്യയതിക്കൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഫേൺഹിൽ ഗുരുകുലത്തിൽ താമസിക്കാനായത് ജീവിതത്തിൽ വലിയ വഴിത്തിരിവായി. വയനാട്ടിൽ മേപ്പാടിക്കടുത്ത് റിപ്പണിൽ താമസം. യാത്രയും എഴുത്തും പ്രഭാഷണവുമൊക്കെയായി ജീവിതം. ഹിമാലയം എന്ന യാത്രാവിവരണത്തിന് 2007 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.