Shaji Karattupara
ജനനം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ. പൊന്നാങ്കയം എസ്. എൻ. എം. എൽ. പി. സ്‌കൂൾ, കൂടരഞ്ഞി സെന്റ്‌സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം പിന്നീട് ബിരുദം കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ നിന്ന് മലയാളത്തിലും, ശേഷം മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും പൂർത്തിയാക്കി. പിന്നെ പാരലൽ കോളേജിൽ അദ്ധ്യാപകനായി സേവനം അനുഷ്ട്ടിച്ചു. പിന്നീട് 3 കൊല്ലം പ്രസ്=വസജീവിതത്തിനു ശേഷം വീണ്ടും അധ്യാപനം തെരഞ്ഞെടുത്തു. കൂടാതെ മംഗളം പത്രത്തിൽ പ്രാദേശിക ലേഖകനായും സേവനമനുഷ്ട്ടിച്ചു. സിനിമ മംഗളമെന്ന ചലച്ചിത്ര വാരിക തുടങ്ങിയപ്പോൾ അതിലേക്കൊരു സ്ഥാനക്കയറ്റം ലഭിക്കുകയും , മധുവയ്പനയെന്ന പത്രാധിപരുടെ കീഴിൽ തുടങ്ങിയ ശേഷം മൂന്നു പതിറ്റാണ്ടോളം ചലച്ചിത്ര പത്രപ്രവർത്തകനായി ജോലി ചെയ്തു, തുടർന്ന് അതിനു ശാന്താദേവി പുരസ്‌കാരമടക്കം നാല് സംസ്ഥാന അവാർഡുകൾക്കും വിധേയനായി.