Radhakrishnan Narayanan

Radhakrishnan Narayanan

1964 ഏപ്രിൽ 25 കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു. അച്ഛൻ പരേതനായ, സി.പി നാരായണൻ കുട്ടി നായർ, അമ്മ പരേതയായ ടി.എൽ. സരസമ്മ. പൊൻകുന്നത്തിന് അടുത്തുള്ള, ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ് യു.പി.സ്കൂളിൽ നിന്ന് പ്രൈമറി വിഭ്യാഭ്യാസവും, കാഞ്ഞിരപ്പള്ളി ഗവ.ഹൈസ്‌കൂൾ, തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ഗവ.ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ നിന്നും, സെക്കണ്ടറി വിദ്യാഭ്യാസവും, ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും, പാലക്കാട് സഹകരണ കോളജിൽ നിന്നും സഹകരണശാസ്ത്ര ബിരുദാനന്തര ഡിപ്ലോമയും നേടി. നീണ്ട ഇരുപത്തിയെട്ട് വർഷങ്ങളിലെ സേവനം ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്‌റേറ്റ് കോടതി, കേരള കാർഷിക സർവ്വകലാശാല,കേരള വെറ്ററിനറി സർവ്വകലാശാല എന്നീ മൂന്ന് സ്ഥാപനങ്ങളിലായി പൂർത്തിയാക്കിയ ശേഷം, കേരള വെറ്ററിനറി സർവ്വകലാശാലയിൽ ഭരണകാര്യ വിഭാഗം ജോയിന്റ് രജിസ്ട്രാർ പദവിയിൽ നിന്നും വിശ്രമ ജീവിതം തിരഞ്ഞെടുത്തു.

Book's by Radhakrishnan Narayanan

Nalla Kunjadukal

Original price was: ₹199.00.Current price is: ₹190.00.

Scroll to Top