
M. T. Vasudevan Nair
1933ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കുടല്ലൂർ എന്ന ചെറുഗ്രാമത്തിൽ വാസുദേവൻ ജനിച്ചു. ടി.നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും നാല് മക്കളിൽ ഇളയവനായിരുന്നു. മലമക്കാവ് എലിമെന്ററി സ്കൂളിൽ നിന്നും കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂളിനുശേഷം വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. 1953-ൽ പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. പട്ടാമ്പി ബോർഡ് ഹൈസ്കൂളിലും ചാവക്കാട് ബോർഡ് ഹൈസ്കൂളിലും ഒരു വർഷത്തോളം ഗണിതശാസ്ത്രത്തിൽ അധ്യാപകനായി സീവനമനുഷ്ഠിച്ച ശേഷം അദ്ദേഹം 1955-56 കാലത്ത് പാലക്കാട് എംബി ട്യൂട്ടോറിയൽ കോളേജിൽ ജോലി ചെയ്തു. 1957 -ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ്എഡിറ്ററായി ചേരുന്നതിന് മുമ്പ് അദ്ദേഹം ഏതാനും ആഴ്ചകൾ കണ്ണൂരിലെ തളിപ്പറമ്പിലുള്ള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഗ്രാമസേവകനായും പ്രവർത്തിച്ചു. എംടി രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. 1965-ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ അദ്ദേഹം വിവാഹം കഴിച്ചു. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വേർപിരിഞ്ഞു. ഈ വിവാഹത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ട്. 1977-ൽ അദ്ദേഹം നൃത്ത കലാകാരിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു അവർക്ക് ഒരു മകളുണ്ട്.