Gokul Raj

Gokul Raj

1998 ജൂൺ 20 ന് കോഴിക്കോട് ജില്ലയിലെ അന്നശ്ശേരിയിൽ സുഷയുടെയും ബാബുരാജിന്റെയും മകനായി ജനിച്ചു. ശ്രീനാരായണ ഗുരു കോളേജ് ചേളന്നൂരിൽ നിന്ന് ബിരുദം. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം .വിദ്യാർത്ഥിയായിരിക്കെ ഹ്രസ്വചിത്രങ്ങൾ ചെയ്ത് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 2019 ൽ, വൈഷ്ണവ് എച്ച് നോടൊപ്പം തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ സ്വതന്ത്രചലച്ചിത്രം ‘ഡൊമസ്റ്റിക് ഡയലോഗ്സി’ന്റെ പ്രഥമപ്രദർശനം കാഴ്ച്ച-നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നു. അതേവർഷത്തെ ജാർഖണ്ഡ് ഇന്റർനാഷണൽ ഫിലിം അവാർഡ്‌സിൽ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്‌കാരം നേടി. രണ്ടാമത്തെ ചലച്ചിത്രമായ ‘ഉഴലി’ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Book's by Gokul Raj

Ottappettavarude Railway Station

Original price was: ₹99.00.Current price is: ₹90.00.

Scroll to Top