Emil Madhavi
നടൻ ,സംവിധായകൻ ,തിയേറ്റർ പ്രാക്ടീഷണർ, അഭിനയ പരിശീലകൻ, എഴുത്തുകാരൻ. കോഴിക്കോട് ജനനം. കോഴിക്കോട് st .josephs devagiri കോളേജ് ൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക പഠനത്തിൽ ഒന്നാം റാങ്കോടെ ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സിൽ ബിരുദം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് തീയേറ്റർ & പെർഫോമൻസ് ആർട്സിൽ ബിരുദാനന്തര ബിരുദം. Sound scenography and visual methodology in contemporary performance making എന്ന വിഷയത്തിൽ പി. എച്. ഡി ഗവേഷണം ചെയ്യുന്നു. ഋഷികേഷ് യോഗ വേദാന്ത ഫോറെസ്റ് അക്കാദമിയിൽ നിന്ന് യോഗ പഠനം . Actors body and performance making, performance studies, applied theatre ,intimate thetre performance making, എന്നീ മേഖലയിൽ റിസർച്ച് oriented ആയ വർക്കുകൾ ചെയ്യുന്നു . “തീയേറ്റർ കമ്പനി” പെർഫോമിംഗ് കമ്യൂണിറ്റിയുടെ സ്ഥാപകനും creative director ഉം ആണ്. Inner circle acting methods എന്ന അഭിനയ പരിശീലന പദ്ധതി ആവിഷ്കരിച്ച് ഇന്ത്യക്ക് അകത്തും പുറത്തും അഭിനയ പരിശീലന ക്ലാസുകൾ നടത്തുന്നു. 2015 മുതൽ പെർഫോമൻസ് മ്യൂസിയം പോജക്ടിന്റെ ക്രിയേറ്റീവ് ഡയരക്ടറായി പ്രവർത്തിക്കുന്നു. All india radio നാടക വിഭാഗം graded artist . “കുമരു” എന്ന നാടക സമാഹാരത്തിന് 2022 ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2021ലെ ഇടശ്ശേരി നാടക പുരസ്കാരം ലഭിച്ചു. 2022 ലെ അബുദാബി ശക്തി പുരസ്കാരം ലഭിച്ചു. 2020 ലെ സുപ്രഭാതം കഥാ പുരസ്കാരം ലഭിച്ചു. 2022 ദുബായിലും 2023 ൽ ആസ്ത്രേലിയയിലും മൂന്ന് മാസം നീണ്ട് നിൽക്കുന്ന അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകി കൊണ്ട് നാടകങ്ങൾ സംവിധാനം ചെയ്തു. ആസ്ത്രേലിയയിൽ വച്ച് നടക്കുന്ന ലോക പ്രശസ്തമായ ഫ്രിൻജ് തിയ്യേറ്റർ ഫെസ്റ്റിവലിൽ പങ്കെടുത്തു. നാടകം, അവതരണം, സിനിമ, അഭിനയകല എന്നിവയുമായി ബന്ധപ്പെട്ട് 22ഓളം റിസർച്ച് പേപ്പറുകളും 40ഓളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇന്ത്യക്കകത്തും പുറത്തും നാടക-ചലച്ചിത്ര പഠന സ്കൂളുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് ഫാകൽട്ടിയായി പ്രവർത്തിച്ചു വരുന്നു. ബുക്ക്സ് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച “അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര “, “വൈറ്റ് പേപ്പർ, ശരൺ കുമാർ ലിബളെയുടെ കവിതകളുടെ വിവർത്തനം (ivory books), കുമരു -ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ” എന്നിവ കൃതികൾ ദേശീയ-അന്തർദേശീയ സംവിധായകരോടൊപ്പം 50 ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. 30ൽ അധികം നാടകങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ മരണാനുകരണം (2020 jan ), ലങ്കാലക്ഷമി (2023 UAE), ഡിവൈൻ കോമഡി (2023 South Australia ), “A Secret tale of an invisible mirror “, (U. S.Collaborative project 2017), ”No blood in macbeth”(2018), “An imitation of death (performance museum project 2018 Hyderabad ), “Image book” (2019 april Hyderabad), വരീണിയ (2012), House number 303 (2014), നിദ്രയിൽനിന്ന് (2007), പച്ച (2008) എന്നീ ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു.
ഫോൺ :9061517000
ഇമെയിൽ :emilircalicut@gmail.com