Dr. Pramod Irumbuzhi
ശ്രീമതി ശാന്തകുമാരിയുടെയും ശിവശങ്കരൻ വൈദ്യരുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ‘നാട്ടുവൈദ്യം ഒരു ഫോക്ലോർ പഠനം’ എന്ന വിഷയത്തിൽ പി.എച്ച്.ഡി. നേടി.ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിലും മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിലുമടക്കം ഗസ്റ്റ് ലക്ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകനാണ്.
കൃതികൾ ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം) സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ) ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും മൽപ്രം ഭാഷ – മൈഗുരുഡ് യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)