Dr. K. Sampreetha

Dr. K. Sampreetha

പാലക്കാട്‌ ജില്ലയിലെ തൃപ്പലമുണ്ടയില്‍ ജനനം. അമ്മ ഡി. ദ്രൗപതി, അച്ഛന്‍ എന്‍.കേശവന്‍. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തൃശ്ശൂര്‍ പി.ജി.സെന്റര്‍, ഹോളി ഫാമിലി ബി എഡ്‌ കോളേജ് കൊടുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മലയാളത്തില്‍ ഉപരിപഠനം. മദ്രാസ്‌ സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും ഡോ.പി.എം.ഗിരീഷിന്റെ മേല്‍നോട്ടത്തില്‍ പി.എച്ച്.ഡി. നേടി. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ മദ്രാസ്‌ സര്‍വകലാശാല മലയാളവിഭാഗത്തില്‍ ഗസ്റ്റ്‌ അധ്യാപിക. അറിയപ്പെടുന്ന മോഹിനിയാട്ടനര്‍ത്തകിയും കവയിത്രിയുമായ സംപ്രീതയുടെ കവിതാസമാഹാരങ്ങള്‍: ഇലയിടം (ഒലിവ് ബുക്സ്, കോഴിക്കോട് 2007), നീറ്റെഴുത്ത് (കേരളസാഹിത്യഅക്കാദമി കനകശ്രീ എന്‍ഡോവ്മെന്റ് 2013, ഡി.സി.ബുക്സ്, കോട്ടയം, 2012) എന്നിവയാണ്. കൂട്ട്: ഡോ.ഇ.എം.പ്രസന്നകുമാര്‍

Book's by Dr. K. Sampreetha

Palukurumbar: Chinthayum Bhashayum

230.00

Scroll to Top