
Ardra VS
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പൂർത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ വിമൻസ് സ്റ്റഡീസിലും പൂർത്തിയാക്കി. ആദ്യ കവിതാസമാഹാരമായ “അമ്മ ഉറങ്ങാറില്ല” 2015 ൽ പ്രസിദ്ധീകരിച്ചു. കൂടാതെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കഥകളും കവിതകളും എഴുതി വരുന്നു.
പുരസ്‌ക്കാരങ്ങൾ : ലളിതാംബിക അന്തർജനം സെന്ററിന്റെ സനന്ദകുമാർ ഓർമ പുരസ്‌കാരം (2021-താബൂത് എന്ന കഥയ്ക്ക്), ഭീമ സ്വാതീകിരൺ പുരസ്‌കാരം (2016- അമ്മ ഉറങ്ങാറില്ല എന്ന കൃതിക്ക്) പത്തനാപുരം ലൈബ്രറി ട്രസ്റ്റിന്റെ ആർ . വിശ്വനാഥൻ നായർ കവിത പുരസ്‌കാരം (2016), അങ്കണം കഥാ പുരസ്‌കാരം (2015) മുല്ലനേഴി വിദ്യാലയ കാവ്യ പ്രതിഭ പ്രത്യേക പുരസ്‌കാരം (2015), സൗഹൃദ സ്‌കൈലിൻക് പുരസ്‌കാരം (2015), അങ്കണം കവിതാ പുരസ്‌കാരം (2014) എന്നിവ ലഭിച്ചിട്ടുണ്ട്.