AK Ramanujan

1929 ൽ മൈസൂരിൽ ജനിച്ചു. പിതാവ് കൃഷ്ണസ്വാമി മൈസൂർ സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിന്റെ പ്രൊഫസ്സർ ആയിരുന്നു. വാനനിരീക്ഷകനുമായിരുന്നു അദ്ദേഹം. വീട്ടു തൊഴിലിനപ്പുറം മറ്റു ജോലിയില്ലായിരുന്നു അമ്മയ്ക്ക്. ഏക സഹോദരൻ ഏ.കെ. ശ്രീനിവാസൻ പിതാവിന്റെ പാത പിന്തുടർന്ന് ഗണിതശാസ്ത്രജ്ഞനായി. രാമാനുജൻ വ്യാപരിക്കാത്ത കലാജഞാന മേഖലകൾ കുറവ്. ലോക പ്രശസ്തി നേടിയ കവി. ഇന്ത്യൻ ബഹുസ്വര സംസ്കാരത്തെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയ ലേഖകൻ. ഭാഷാ ശാസ്ത്രജ്ഞൻ. നാടോടി വിജ്ഞാനീയത്തിൽ ബഹു മിടുക്കൻ. തർജ്ജമയിൽ മുൻപന്തിയിൽ. നാടകം, ചെറുകഥ തുടങ്ങിയ മേഖലകളിലും ചെറുതല്ലാത്ത സംഭാവന. അധ്യാപകൻ എന്ന നിലയിലും പേരു കേൾപ്പിച്ചു അധ്യാപകൻ എന്ന നിലയിൽ രാമാനുജൻ തന്റെ ജീവിതം ആരംഭിച്ചത് കേരളത്തിലാണ്; കൊല്ലത്ത്. പിന്നീട് ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ജോലി നോക്കിയ ശേഷം 1962ൽ ചിക്കാഗോ സർവ്വകലാശാലയിൽ എത്തിപ്പെട്ടു. 1993ൽ മരിക്കും വരെ അവിടെ തുടർന്നു. തമിഴിലെ സംഘം കൃതികളുടെ തർജ്ജമ ‘ദി ഇന്റീരിയർ ലാന്റ്സ്കേപ്പ്’ (1967), കന്നട വചന കവിതകളുടെ തർജ്ജമ ‘സ്പീക്കിങ്ങ് ഓഫ് ശിവ’ (1973), യു.ആർ. അനന്തമൂർത്തിയുടെ കന്നട നോവലിന്റെ തർജ്ജമ ‘സംസ്കാര’ (1976), കവിതാ സമാഹാരങ്ങളായ ‘ദി സ്ട്രൈഡേഴ്സ്’,’റിലേഷൻസ്’ ‘സെലക്റ്റഡ് പോയംസ്’, ലേഖന സമാഹാരങ്ങളായ ‘ഈസ് ദേർ ആൻ ഇന്ത്യൻ വേ ഓഫ് തിങ്കിങ്ങ്’, ‘കളക്റ്റഡ് എസ്സേയ്സ് ഓഫ് രാമാനുജൻ’ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ഇംഗ്ലീഷ് രചനകൾ ആണ്. കന്നഡയിലും നിരവധി കവിതാ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1976 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1999 ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം മരണാനന്തരം ‘ദി കളക്റ്റഡ് പോയംസിനു’ ലഭിച്ചു.

Book's by AK Ramanujan

Munnooru Ramayanangal

100.00

Scroll to Top