
സക്കട (Sakkada)
ജോസഫിനെ ഹെഗ്ഗോഡുവിലെ ‘നിനാസം’ എന്ന പ്രസിദ്ധ നാടക പഠന
കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ എനിക്ക് പരിചയമുണ്ട്.
മാതൃഭാഷ മലയാളമായിരുന്നിട്ടുകൂടി തനിക്ക് അപരിചിതമായ കന്നഡ ഭാഷ
ദൃഢനിശ്ചയത്തോടെ പഠിച്ച് നാടക-സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം
ഇപ്പോള്‍ ‘സക്കട’ എന്ന തന്‍റെ കഥാസമാഹാരം പ്രസിദ്ധീകരിക്കുകയാണ്.
മലയാളമറിയാത്ത എനിക്ക് ആ കഥകളുടെ സാരാംശം അദ്ദേഹം തന്നെ വിവരിച്ചുതന്നതു
കേട്ടപ്പോള്‍ അവയിലെ അമൂര്‍ത്ത ബിംബങ്ങളുടെ ശക്തി കണ്ട് ആശ്ചര്യപ്പെട്ടു. തനത്
പുരാണങ്ങളിലും നാടോടിക്കഥകളിലും അന്തര്‍ലീനമായിരിക്കുന്ന അഭൗമമായൊരു രചനാലോകം
സൃഷ്ടിക്കാനുള്ള പ്രയത്നമാണ് ഇതില്‍ നടത്തിയിരിക്കുന്നത്. നമ്മുടെ കാഴ്ചകളും
സ്വപ്നങ്ങളും ചതിക്കുഴികളും മോഹങ്ങളുമെല്ലാം ഇഴപിരിച്ചെഴുതിയ ഈ കഥകള്‍ എനിക്ക്
വളരെ വിശിഷ്ടമായി തോന്നി. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
– ഗിരീഷ് കാസറവള്ളി
- Category: Story
- Language: Malayalam
- Genre: Writings
₹200.00
Book Details
- Publisher: Ivory Books
- Language: Malayalam