Pathitharkkoppam Padamidarathe: Dr. A. Muhammedinte Jeevitham
മലയാളത്തിൽ ജീവചരിത്രങ്ങൾ, ആത്മകഥകൾ, അനുഭവക്കുറിപ്പുകൾ എന്നിവയുടെ രംഗത്ത് വലിയ തരത്തിൽ സ്വീകാര്യതയുള്ള ഒരു സമീപന ശൈലി ഇപ്പോൾ വന്നുചേർന്നിട്ടുണ്ട്. എന്താണ് വാസ്തവത്തിൽ ഒരു ജീവിതത്തിന്റെ ആഖ്യാന സാദ്ധ്യതകൾക്ക് അടിസ്ഥാനം എന്ന ചോദ്യം തന്നെയാണ് ഇവിടെ നിയാമകം. “കൊള്ളാൻ, വല്ലതുമൊന്നു കൊടുക്കാൻ ഇല്ലാതില്ലൊരു മുൾച്ചെടിയും. ഉദയക്കതിരിനെ മുത്തും മാനവഹൃദയപ്പനിനീർപ്പൂന്തോപ്പിൽ’’ എന്ന വൈലോപ്പിള്ളിയുടെ വരികൾ തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു വ്യക്തി ജീവിച്ച ജീവിതം തന്നെയാണ് ആഖ്യാനസാധ്യതകളുടെ ഉറവിടം. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ജയേന്ദ്രൻ ഈ ഗ്രന്ഥരചനയ്ക്കു മുതിർന്നത്. അനുഭവങ്ങളുടെ ഒരു വലിയ വൻകര തന്നെ ഈ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നു. അക്കാര്യത്തിൽ കേരളത്തിലെ ജനകീയാരോഗ്യമേഖല ജയേന്ദ്രനോട് തീർച്ചയായും കടപ്പെട്ടിരിക്കുന്നു- ‘He who touches this book touches a Man’ എന്ന പ്രസിദ്ധമായ വാക്യം ഈ പുസ്തകത്തെ സംബന്ധിച്ചും ശരിയായിരിക്കുന്നു. അവതാരിക: കെ.പി.മോഹനൻ
- Category: Biography
- Language: Malayalam
- Genre: Literature
₹400.00 Original price was: ₹400.00.₹390.00Current price is: ₹390.00.
Book Details
- Publisher: Insightpublica
- Language: Malayalam
- Weight: 200gm
- Paperback: 254
- Publication Year: 2023
Author Details