
Mozhiyazham
” വേർപിരിയുമ്പോഴാണ് സ്നേഹം സ്വയം വെളിപ്പെടുക.”
മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറയുന്നതുപോലെയാണ് സ്നേഹവും. പൂർണ്ണസമർപ്പണത്തോടെ കൂടെക്കഴിയുന്നവരെ നാം മാനിക്കാറില്ലെന്നു മാത്രമല്ല, അവഗണിക്കാറാണു പതിവ്. സ്നേഹംകൊണ്ടു മാത്രമാണ് അവർ വിധേയരായിരിക്കുന്നതെന്ന സത്യം നാം അറിയാതെ പോകുന്നു. അവർക്ക് വ്യക്തിത്വമില്ലാത്തതായി നാം തെറ്റിദ്ധരിക്കുന്നു. അവഗണന അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അവർ മാനസികമായും തുടർന്ന് ശാരീരികമായും പിൻവാങ്ങിത്തുടങ്ങും. അപ്പോഴാണ് നമുക്ക് മുറിവേറ്റു തുടങ്ങുക. എത്രമാത്രം ആഴത്തിൽ വേരിറങ്ങിയിട്ടുള്ളതാണ് സ്നേഹമെന്ന് അവിടെ നാമനുഭവിക്കും. അപ്പോഴേക്കും ഒരുപക്ഷെ നമുക്കവരെ നഷ്ടപ്പെട്ടിട്ടുണ്ടാകും. അതിശയോക്തിയും അതിഭാവുകത്വവും നിറഞ്ഞ സ്നേഹസങ്കൽപ്പങ്ങളിൽനിന്ന് മുക്തരായാൽ മുറ്റത്തെ മുല്ലയെ നാം സ്നേഹിക്കാൻ തുടങ്ങും. അല്ലെങ്കിൽ വേർപാടിന്റെ നോവുകളിൽ ജീവിതം ഹോമിക്കേണ്ടി വരും. ”
ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങൾ. ഇതിൽ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാൻ, ജീവിതഭാരം ഇറക്കിവെച്ച് നടുനിവർത്താൻ പര്യാപ്തമായ വാക്കുകൾ. മനനങ്ങൾ.
- Category: Philosophy
- Language: Malayalam
- Genre: Writings
₹140.00
Book Details
- Publisher: Nityanjali books
- Language: Malayalam
Author Details
