MN Vijayan Sampoorna Krithikal

MN Vijayan Sampoorna Krithikal

എം .എൻ. വിജയൻ മാഷിന്റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിച്ചിട്ട് പത്തുവർഷം പിന്നിട്ടു. മാഷിന്റെ സമ്പൂർണ്ണകൃതികൾ ഇൻസൈറ്റ് പബ്ലിക്ക വീണ്ടും പുറത്തിറക്കുകയാണ്. വേണ്ടത്രയാളുകൾക്ക് പുസ്തകം ലഭിച്ചില്ല എന്ന കാര്യമല്ല വീണ്ടും സമ്പൂർണ കൃതി പ്രസിദ്ധീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. മലയാളികളുടെ ഏറ്റവും അടിയന്തിരമായ സാംസ്ക്കാരികാവശ്യത്തെ നിർവഹിക്കുക എന്ന താല്പര്യമാണ്. മാഷിന്റെ വാക്കുകൾ വെറും വാക്കുകളല്ല. ഓരോന്നും ഇടപെടലുകളായിരുന്നു. നമ്മുടെ ജഡാവസ്ഥയ്ക്കു നേരെയുള്ള പ്രഹരങ്ങളായിരുന്നു അവ. വാക്കുകൾ ഇടിമുഴക്കങ്ങളും ഭാവനകൾ ഗർജനങ്ങളുമായി മാറി. വെറും പ്രയോജനകാംക്ഷയുള്ള ഒരു സമൂഹമായി മാറുന്ന കാലം, അധികാരങ്ങളെല്ലാം അമിതാധികാരങ്ങളായി പ്രയോഗിക്കപ്പെടുന്ന ചരിത്ര മുഹൂർത്തം, ആത്മീയാനുഭൂതികൾ മതയുക്തിയിലൂടെ മലീമസമാകുന്ന ജീവിതസന്ദർഭം, വിമോചന മോഹങ്ങളെല്ലാം സുരക്ഷിത വ്യായാമങ്ങൾ മാത്രമായിത്തീരുന്ന ചരിത്രരാശി – ഈ സന്ദിഗ്ധതകളോടാണ് മാഷ് കലഹിച്ച് പ്രവർത്തിച്ചത്. ഇവിടെ മാഷിന്റെ വാക്കുകൾക്ക് ഉറക്കമില്ല. അവ ജാഗ്രത്തായി തന്നെ നിൽക്കേണ്ടതുണ്ട്. എല്ലാ നിശ്ചലാവസ്ഥയെയും സുഖസുഷുപ്തിയെയും അവ തട്ടി ഉണർത്തുക തന്നെ ചെയ്യും.

Original price was: ₹6,600.00.Current price is: ₹4,500.00.

Book Details

Author Details

MN Vijayan

MN Vijayan

Related Books

Malayala Novel Paadavum Gadanayum

Original price was: ₹130.00.Current price is: ₹120.00.

Vayanayile Vargasamaram

Original price was: ₹150.00.Current price is: ₹140.00.

Indulekha Varthamana Padangal

Original price was: ₹219.00.Current price is: ₹210.00.

Scroll to Top