
Kadambari
കാവ്യഭാഷയെക്കുറിച്ച് ആധിപ്പെടാതെ തന്നെ തീക്ഷ്ണമായി കവിത അനുഭവിപ്പിക്കുന്നു ഷിഫാന. പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയകാമനച്ചന്തം ചുരമാന്തുന്ന വേദനയും ആനന്ദവും ഉടലുയിർ ഭേദമില്ലാതെ വായനയെ കൊളുത്തി വലിക്കുന്ന ഇനം എഴുത്ത്. യുവമുസ്ലിംസ്ത്രീയെന്ന വ്യവസ്ഥാപിത പ്രതിനിധാനത്തെ പിറന്നപടി’യും ‘പെറ്റപടിയും നോക്കിക്കാണുന്ന കൂസലില്ലായ്ക ഈ പുസ്തകത്തിന്റെ മറ്റൊരമ്പരപ്പ്
– അൻവർ അലി
അവളുടെ കവിതകളിൽ പ്രണയം പോലും ചോരയുടെ നിറം വഹിക്കുന്നു. പെൺജീവിതത്തിന്റെ ദുരിതപർവ്വങ്ങളെ പരുക്കൻ ബിംബങ്ങളിൽ, കടുംനിറങ്ങളിൽ ഷിഫാന വരച്ചു വെയ്ക്കുന്നു.
– വീരാൻകുട്ടി
കവിതയെന്ന പുഴയിൽ അനായാസം നീന്തിത്തുടിക്കുന്ന ഷിഫാന സലിം എന്ന കവിക്ക് ഈ പുഴയിൽ അനേകകാലം നീന്താനും മരണഭയത്തോളം ചെല്ലുന്ന വഥയിൽ നിന്ന് കവിതാസ്വാദകരെ ഭ്രമിപ്പിക്കുന്ന വരികൾ സൃഷ്ടിക്കാനും കഴിയട്ടെ…
– ബെന്യാമിൻ
ബിംബങ്ങളിലൂടെ ഇരുളും കനവും തുങ്ങുന്ന ഒരു മാനസികാവസ്ഥ ഈ കവിതകൾ സംവേദനം ചെയ്യുന്നു.
– സച്ചിദാനന്ദൻ
ഷിഫാന ഭൂമിയേയും ആകാശത്തേയും സാക്ഷ്യം വെയ്ക്കുന്നു. പല പ്രമേയങ്ങൾ, കവിതകളിൽ വേദനകൾ മാത്രമല്ല, പെൺസാക്ഷ്യങ്ങളുമുണ്ട്.
– ഇന്ദു മേനോൻ
- Category: Poem
- Language: Malayalam
- Genre: Writings
₹140.00
Book Details
- Publisher: Litart books
- Language: Malayalam
Author Details
