
Himalayam : yathrakalude oru pusthakam
ബാഹ്യമായ സഞ്ചാരത്തേക്കാൾ ആന്തരികമായ യാത്രകളിൽ ഹൃദയമർപ്പിച്ച ഒരു യാത്രികന്റെ പുസ്തകം.
ഹിമാലയം എന്ന അത്ഭുതത്തെ അനാവരണം ചെയ്യുമ്പോൾ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്രകൂടിയാകുന്നു. ജീവിതം അതിന്റെ അനിശ്ചിതത്വത്തിൽ ഒളിപ്പിച്ചുവെച്ച കൗതുകങ്ങൾ ഓരോന്നായി ഒരു കുട്ടിയെപ്പോലെ ചെന്ന് തുറന്നുനോക്കി അത്ഭുതപ്പെടുന്ന യാത്രികൻ അവയോരോന്നും നമുക്കായി പങ്കുവെക്കുന്നു.
ഹരിദ്വാർ, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാർ, ബദരി ഇങ്ങനെ ഓരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നിൽക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഃഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹൃദയന്റെ നർമോക്തിയോടെയും ആവിഷ്‌ക്കരിക്കുന്ന ഹൃദ്യമായ വായനാനുഭവം.
2007 ലെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.
- Category: Philosophy
- Language: Malayalam
- Genre: Writings
₹360.00
Book Details
- Publisher: Nityanjali books
- Language: Malayalam
Author Details
