Dalithanaya Yesu

പണിക്കുറതീർന്നതിന്റെ ശില്പഭംഗിയില്ല നാമറിയുന്ന യേശുവിന്റെ ജീവിതത്തിനും ചിന്തനകൾക്കും. എഴുത്തായിരുന്നില്ല, പറച്ചിലായിരുന്നു, അല്ലെങ്കിൽ, ജീവിതമായിരുന്നു അയാളുടെ മാധ്യമം. ഇറക്കിയ തിരുവെഴുത്തുകൾക്കുമേൽ പറച്ചിലിന്റെ ഉളിത്തലപ്പുകൾ പാഞ്ഞുണ്ടായ മുറിവുകളായി അയാളുടെ ജീവിതവും വചനവും. അയാളെപ്പോലെ അവയുടെ വരവുപോക്കുകൾ തുടർന്നുകൊണ്ടിരിക്കുന്നു. പോയ ആൾ ജീവിതത്തിലും കഥകളിലും പാട്ടുകളിലും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. നിങ്ങളോടൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചു. ശിഥിലമാക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ട സ്വതന്ത്രാത്മാക്കളുടെയും കൂടെ നടന്നു. നിശ്ശബ്ദമായി ക്ലാസ്സ്മുറിയിലും വർത്തമാനത്തിലും വന്നു. തത്വവിചാരണകളിൽ അയാളും സന്നിഹിതനായിരുന്നു. ഉയിർത്തെണീല്പിന്റെ കഥ അങ്ങനെയൊക്കെയാണ് ‘സത്യ’മാകുന്നത്. ചിന്തനകളിൽ, വായനകളിൽ, എഴുതാനുള്ള വിളികളിൽ എല്ലാം ആ സത്യത്തെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുക. കെ.ജെ. ഗാസ്പർ ആ വിളിയിൽ ജീവിക്കുന്നു. അതിന്റെ ഭാഗമായി കാറ്റുപോലെ കടന്നു മുറിഞ്ഞുപോകുന്ന ചില ചിന്തനസന്ദർഭങ്ങളൊരുങ്ങുന്നു. ഇവിടെ വായിക്കാനായി, ചിന്തനയ്ക്കായി വരുന്നത് അതിൽച്ചിലതാണ്. അപൂർണ്ണവും ശിഥിലവുമായ, നെയ്തുതീരാത്ത ജീവിതത്തിന്റെയും ചിന്തനകളുടെയും നൂലുകൾ. – സി.ജെ.ജോർജ്ജ്

Original price was: ₹300.00.Current price is: ₹290.00.

Book Details

Author Details

K.J. Gasper

K.J. Gasper

Related Books

Pranayathinteyum Rathiyudeyum Manasasthram

Original price was: ₹250.00.Current price is: ₹240.00.

Avakasikalillatha Bhoomi

Original price was: ₹300.00.Current price is: ₹290.00.

Penjipsikalude Jeevithakalam

Original price was: ₹150.00.Current price is: ₹140.00.

Scroll to Top