പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി
വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ നിർവഹിച്ച ചരിത്രദൗത്യവും അപനിർമ്മാണപ്രക്രിയയും നമുക്ക് ബോധ്യപ്പെടുക. കാണുന്നീലൊരക്ഷരവും എന്ന വിലാപത്തിൽ നിന്നും വ്യതിചലിച്ച് കീഴാളഗവേഷകത്വം പ്രാപിക്കുമ്പോഴാണ് ദളിത് വൈജ്ഞാനികത രൂപം കൊള്ളുന്നത്. അവർ പ്രവർത്തിച്ച ചരിത്രദൗത്യവും ഇത് തന്നെയാണ്. ഈ ദൗത്യം ഒരു അന്വേഷണപ്രക്രിയയാണ്. എന്തുകൊണ്ട് കാണുന്നില്ല? എന്ന ചോദ്യം […]