Rafeek Pattery
പൊന്നാനി താലൂക്കിലെ പെരുമ്പടപ്പില്‍ ജനനം. പലായനമാണ് ആദ്യ കഥ. ”കണ്ണീര് പൂക്കള്‍” എന്ന ചെറുകഥയെ ആസ്പദമാക്കി തിരക്കഥ രചിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് (പ്രഥമ പത്മരാജന് പുരസ്കാരം ലഭിച്ച) മൗനനൊമ്പരം അടക്കം പതിനഞ്ചോളം ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കും ”നിര്‍ഭയ” (കേരള സര്‍ക്കാര്‍ ആയുഷ്മിഷന്) അടക്കം ഇരുപതോളം ടെലി ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചു. പ്രഥമ മഹാത്മ സാഹിത്യ പുരസ്ക്കാരം ”ഘടികാര നീതി” എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. തേജസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയില്‍ നിന്നും ഫോട്ടോഗ്രാഫിയിലും പ്രിന്റിങ്ങിലും ഡിപ്ലോമ നേടി തുടര്‍ന്ന് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയില്‍ ഉപരി പഠനം. തമിഴ് നാട് വൈല്‍ഡ് ലൈഫ് ഫൌണ്ടേഷനു വേണ്ടിയും നിരവധി പരസ്സ്യ ഫാഷന്‍ ഡോക്യൂമെന്റേഷന് സ്റ്റോക്ക് ഫോട്ടോഗ്രാഫി കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. നിലവില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നു.