Ambikasutan Mangad
കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം.ജന്തുശാസ്ത്രത്തിൽ ബിരുദം.എം.എ., എം.ഫിൽ ബിരുദങ്ങൾ മലയാളത്തിൽ പൂർത്തിയാക്കി. 1987 മുതൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ അധ്യാപകനായി ജോലി ചെയ്തു. 2019 ൽ വിരമിച്ചതിനു ശേഷം കരൂർ, ഇടശ്ശേരി, ചെറുകാട്, അബുദാബി ശക്തി, കോവിലൻ, മലയാറ്റൂർ പ്രൈസ്, കേളി തുടങ്ങി 27 ൽ പരം അവാർഡുകൾ ലഭിച്ചു. ‘കയ്യൊപ്പ്’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതുകയും ‘പൊലിയന്ദ്രം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ‘കൊമേർഷ്യൽ ബ്രെയ്ക്കി’ന് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് അദ്ധ്യാപകനുള്ള അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്.