
Muraleedharan Puthenpurayil
കോഴിക്കോട് ജില്ലയിലെ ഇരിങ്ങന്നൂർ എന്ന സ്ഥലത്താണ് ജനനം. അച്ഛന്റെ പേര് ഗോപാല കുറുപ്പ്,അമ്മ അമ്മുക്കുട്ടിയമ്മ. സുവോളജി പഠിച്ച് എം.എസ്.സി, എം.ഫിൽ എന്നീ ബിരുദങ്ങൾ നേടി. ദീർഘകാലം വിവിധ കോളേജുകളിൽ അധ്യാപകനായും വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജുകളിലൊന്നാണ് മട്ടന്നൂർ പഴശ്ശി രാജ എൻ.എസ്.എസ്. 2013ൽ പ്രിൻസിപ്പൽ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ ഭാര്യ ഉഷ സികെയ്ക്കും മകൾ ഇന്ദുലക്ഷ്മിക്കുമൊപ്പം പയ്യോളിക്കടുത്തുള്ള കിസൂർ എന്ന സ്ഥലത്താണ് താമസിക്കുന്നത്. .