
Ektharayude unmadham
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കണ്ണി ചേർക്കുന്ന മൗനസാന്ദ്രമായ സംഗീതത്തിന്റെ സൗന്ദര്യാന്വേഷണമാണ് ഷൗക്കത്തിന്റെ ഏക്താരയുടെ ഉന്മാദം.
ഇതിനെ നടപ്പുസാഹിത്യത്തിന്റെ ഏതെങ്കിലും ശാഖയിലേക്കൊതുക്കാനാവില്ല. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടിതിന്. എല്ലാ അതിർത്തികളെയും കാലത്തെയും ഇത് മായ്ച്ചുകളയുന്നു, കാലത്തെയും. ലക്ഷ്യമില്ല, വഴികളേയുള്ളൂ. ഗുരുക്കന്മാരില്ല, ദിശാസൂചകങ്ങൾ മാത്രം.
നാരായണഗുരുവും കബീറും താവോയും ലാവോത്സുവും ജിദ്ദുവും സൂഫി ഉപ്പാപ്പയും ഓഷോയും ബാബമാരും അവധൂതന്മാരും യോഗികളും യോഗിനിമാരും മാതാവും പ്രണയിനിയും ഭൗതികദേഹങ്ങൾ കൊഴിഞ്ഞ് മഹാസിംഫണിയുടെ ഭാവങ്ങളായി പല വഴികളിലൂടെ ഒഴുകിയെത്തുന്നു.
എവിടെയും തങ്ങിനിൽക്കാതെ പിന്നെയും ഒഴുക്കുകൾ തുടരുന്നു, മഹാസിംഫണിയും.
-കെ അരവിന്ദാക്ഷൻ
- Category: Philosophy
- Language: Malayalam
- Genre: Writings
₹270.00
Book Details
- Publisher: Insight Publica
- Language: Malayalam
Author Details
