
Nooru dhyanangal : Athmopadheshashadhakam narayanaguru
“മലയാളത്തിന്റെ ഉപനിഷത്തെന്നും ധർമ്മപദമെന്നും ബൈബിളെന്നും ഖുർആനെന്നും പറയാനാവുന്ന ഉൽകൃഷ്ടകൃതിയായ അത്മോപദേശശതകത്തിലൂടെ ഒരു സഹൃദയൻ വായിച്ചുപോയപ്പോൾ അനുഭവമായ ആസ്വാദനം.”
ഭാരതീയദർശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണ് നാരായണഗുരുവിന്റെ ആത്മോപദേശശതകം. ഇതിൽ അദ്വൈതവും വിശിഷ്ടാദ്വൈതവും ദ്വൈതവുമെല്ലാം ഇഴുകിച്ചേർന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതൊക്കെ ശരിയാണെന്നു തോന്നുന്ന ഒരു സമഗ്രത ഈ ദർശനങ്ങൾക്കുണ്ട്.
വാദത്തിന്റെയും തർക്കത്തിന്റെയും കുരുക്കിൽ പെട്ടുപോയ വേദാന്തദർശനങ്ങളെ കാലാകാലങ്ങളായി നാരായണഗുരുവിനെപ്പോലെയുള്ളവർ തങ്ങളുടെ വാക്കുകൾകൊണ്ട് ദീപ്തമാക്കിയിട്ടുണ്ട്.
ഇവിടെ നൂറു ശ്ലോകങ്ങൾ നൂറു പ്രശാന്തമായ തടാകങ്ങൾപോലെ നമ്മെ വിസ്മയിപ്പിക്കുന്നു. ആ വിശുദ്ധതടാകങ്ങളിലെ ഓരോ ജലകണവും നമ്മെ ആനന്ദത്തിലേക്കെത്തിക്കുന്നു. ഓരോ വായനയിലും പുതിയ പുതിയ അർഥങ്ങൾ തരുന്ന ഗുരുവിന്റെ വാക്കുകളെ തന്‍റെ മനനത്തിലൂടെ കൂടുതൽ വജ്രശോഭയോടെ അനുവാചകഹൃദയങ്ങളിലെത്തിക്കുന്ന ആസ്വാദനം.
വേദങ്ങളുടെ അനുഭൂതിപ്രപഞ്ചത്തിലേക്കുള്ള കവാടം എന്നു വിശേഷിപ്പിക്കാവുന്ന ആത്മോപദേശശതകത്തിന്റെ സരളവും ഹൃദ്യവുമായ വ്യാഖ്യാനം.
- Category: Philosophy
- Language: Malayalam
- Genre: Writings
₹330.00
Book Details
- Publisher: Nityanjali books
- Language: Malayalam
Author Details
