
Jeevitham paranajth
“എന്റെ ആത്മീയത മതവുമായോ അതുപോലുള്ള ഏതെങ്കിലും ദർശനവുമായോ ബന്ധപ്പെട്ടു കിടക്കുന്നതേയല്ല. അത് മിന്നാമിനുങ്ങും പാടവും തോടും പുഴയും മലയും കാടും ഹൃദയവും നോവും നന്മയും കിനാവും കവിതയും ഒക്കെയായി ഇഴപിരിഞ്ഞുകിടക്കുന്ന ഒരു പ്രവാഹമാണ്.”
ജീവിതത്തിൽനിന്ന് യാത്ര പറയുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ജീവിതത്തിലേക്ക് തുറന്ന മനസ്സോടെ ഒന്നെത്തിനോക്കാൻ കഴിയണേ എന്നു മാത്രമേ ഗുരുക്കന്മാർക്കെല്ലാം പറയാനുണ്ടായിരുന്നുള്ളൂ. നാം നമ്മുടെ കാഴ്ചയ്ക്കൊപ്പം നടക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന ജീവിതത്തിന്റെ കാഴ്ചയിലേക്കുണർത്താൻ ശ്രമിക്കുകയായിരുന്നു അവർ. ആ ഒരൊറ്റ കാഴ്ച ജീവിതത്തെ ആകെ പ്രകാശപൂർണ്ണമാക്കിയേക്കാം. സർവ്വജീവജാലങ്ങളും ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണെന്ന അറിവിലേക്ക് അതു നയിച്ചേക്കാം. അനുഭാവപൂർവ്വം സർവ്വജീവിതങ്ങളെയും സ്വീകരിക്കാനുള്ള ഉൾവെളിച്ചം അതു നല്കിയേക്കാം.
ജീവിതത്തെ ജീവത്താക്കാന്‍ സഹായിക്കുന്ന ഉള്‍ക്കാഴ്ചകളുടെ വെളിപ്പെടുത്തലുകളാണ് ഈ പുസ്തകം. ചെറിയ കാര്യങ്ങളിലാണ് ധന്യത നിറവാര്‍ന്നിരിക്കുന്നതെന്ന് പറയുന്ന പുസ്തകം.
- Category: Philosophy
- Language: Malayalam
- Genre: Writings
₹190.00
Book Details
- Publisher: Nityanjali books
- Language: Malayalam
Author Details
