
sahajamaya vazhi
“ജീവിതത്തെ പ്രശാന്തിയിലേക്കുണർത്താൻ സഹായിക്കുന്ന ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ അന്നത്തെക്കുറിച്ചുള്ള വിചാരം.”
ഹൃദയം ധന്യതയെ അനുഭവിക്കുമ്പോഴെല്ലാം ഒരു ഒഴിവുണ്ട്. എല്ലാറ്റിനോടും സ്നേഹവും നന്മയുമുണ്ട്. ഏതോ ഒരു ഉണ്മയുമായി പാരസ്പര്യത്തിലാണെന്ന അനുഭവവുമുണ്ട്. അവിടെ ശരീരത്തിനും നല്ല ആശ്വാസമുണ്ട്. എന്നാല്‍ കാലുഷ്യം ബാധിച്ചാലോ? എല്ലാം കുഴഞ്ഞുമറിയുന്നു. ഉള്ള ആരോഗ്യം പോലും ക്ഷയിക്കുന്ന പോലെ. ആരോഗ്യത്തോടെ കഴിയാന്‍ ഹൃദയത്തെ ധന്യതയിലേക്ക് നയിക്കുന്ന വിഷയങ്ങളില്‍ സദാ വ്യാപൃതരാകേണ്ടതുണ്ട്.
കാതിലൂടെയും കണ്ണിലൂടെയും ത്വക്കിലൂടെയും മൂക്കിലൂടെയും വായിലൂടെയും മനസ്സിലൂടെയും ബുദ്ധിയിലൂടെയുമെല്ലാം നല്ല അന്നം കഴിച്ചാലേ വിശ്രാന്തിയുണ്ടാകൂ. ആ വിശ്രാന്തിയിലേ നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്കെല്ലാം ഉപശാന്തിയുണ്ടാകൂ. ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ അന്നം വിശ്രമമാണ്. നല്ല ഭക്ഷണം കഴിച്ചാലേ നല്ല വിശ്രമമുണ്ടാകൂ. നല്ല വിശ്രമമുണ്ടായാലേ ആരോഗ്യമുണ്ടാകൂ. ശാന്തിയുണ്ടാകൂ. സമാധാനമുണ്ടാകൂ.
- Category: Philosophy
- Language: Malayalam
- Genre: Writings
₹150.00 Original price was: ₹150.00.₹130.00Current price is: ₹130.00.
Book Details
- Publisher: Nityanjali books
- Language: Malayalam
- Paperback: 91
- Publication Year: 2019
Author Details
