
Muraleedharan Tharayil
ജനനം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ. തൃശ്ശൂർ സെന്റ് തോമസ് കോളെജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഹൈദ്രാബാദിലെ എഫ്ളു (EFLU) വിൽ നിന്ന് എം.ലിറ്റ്, പി.എച്ച്ഡി ബിരുദങ്ങളും നേടി. ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ സംസ്കാരിക പഠനങ്ങൾ, സിനിമാപഠനങ്ങൾ എന്നീ മേഖലകളിലെ ആദ്യ ഗവേഷകരിൽ ഒരാളാണ്. ചാൾസ് വാലസ് ട്രസ്റ്റ് ഫെലോഷിപ്പോടെ ബിർമിങ്ങ്ഹാം യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്കൊളോണിയൽ പഠനങ്ങളിലും, ഫുൾബ്രൈറ്റ് ഫെല്ലൊഷിപ്പോടെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ലൈംഗികതാ പഠനങ്ങളിലും പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം നടത്തി. തൃശൂർ സെന്റ് അലോഷ്യസ് കോളെജിലെ ഇംഗ്ളീഷ് വിഭാഗത്തിൽ മുപ്പത് വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. ലിബിയയിലെ ട്രിപ്പോളി യൂണിവേഴ്സിറ്റി, എത്യോപ്യയിലെ ബാഹിർദാർ യൂണിവേസിറ്റി എന്നിവിടങ്ങളിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ പ്രൊഫസറായും ഷിക്കാഗോ യൂണിവേഴ്സിറ്റി, ഡെൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അതിഥി അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ തൃശൂരിലെ ചേതന കോളെജ് ഓഫ് മീഡിയ ആന്റ് പെർഫോമിങ്ങ് ആർട്സിൽ അദ്ധ്യാപകനാണ്.