Pradeesh Kunchu
പാലക്കാട് ജില്ലയിൽ കണ്ണാടി ഗ്രാമത്തിൽ ജനനം. വിദ്യാഭ്യാസം കണ്ണാടി എ.ബി.യു.പി., കെ.എച്ച്.എസ്., കെ.എച്ച്.എസ്.എസ്., ഗവണ്മന്റ് കോളേജ് ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും പൂർത്തിയാക്കി. സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് മാനേജറായി സേവനമനുഷ്ട്ടിച്ച ശേഷം ഇപ്പോൾ ഗവണ്മെന്റ് കോളേജ് ചിറ്റൂരിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പല സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതി വരുന്നു. ‘ചിതലരിക്കാത്ത ചിലത്’ എന്ന കവിതക്ക് സുമാമോഹൻ സംസ്ഥാന കവിതാപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.