Rajeevan T. V.
കണ്ണൂർ ജില്ലയിലെ ചൊക്ലി എന്ന സ്ഥലത്തു ജനനം. പെരിയാണ്ടി എൽ. പി സ്‌കൂൾ, കാരാറത്ത് യു. പി, രാമവിലാസം എച്ച്. എസ് എന്നിവിടങ്ങളിൽ പഠനം, ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കി. പിന്നീട് ചെങ്ങന്നൂർ, അങ്ങാടിക്കൽ എസ്. സി. ആർ. വി. ബി. ടി. എസ്ൽ നിന്ന് അധ്യാപക പരിശീലനം നേടി. തലശ്ശേരി സൗത്ത് സബ്ബ് ജില്ലയിലെ പുന്നോൽ എൽ. പി. സ്‌കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റരായിരിക്കെ വിശ്രമജീവിതം തിരഞ്ഞെടുത്തു. പ്രസിദ്ധീകരിച്ച ആദ്യ കൃതിയാണ് ‘ചരിത്ര നിയോഗം’. ഇപ്പോൾ നാടക പ്രവർത്തനങ്ങളിൽ സജീവമായി വരുന്നു.