M.R. Appan
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1935-ൽ ജനനം. പഠന കാലത്ത് തന്നെ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം. പിന്നീട് 1967-ൽ തമിഴ്‌നാട്ടിൽ ഐ.ടി.ഐ ഇൻസ്പക്ടറായി 1967-ൽ ജോലിയിൽ സേവനമനുഷ്ട്ടിച്ചു. തുടര്‍ന്ന് 1972-ൽ തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ സമരത്തിന് നേതൃത്വം കൊടുത്ത് ഐ.ടി.ഐ ഇൻസ്പക്ടർമാരുടെ സംഘടനക്ക് രൂപം നൽകി. 1993-ൽ ജോലിയിൽ നിന്നു വിരമിച്ചു. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ രൂപീ കരിക്കപ്പെട്ടപ്പോൾ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. വിരമിച്ചതിനുശേഷം മരിക്കുന്നതുവരെ പ്രസ്തുത സംഘടനയുടെ ഓണററി ചെയർമാനായിരുന്നു. 1988-ൽ നടന്ന പണിമുടക്കോടനുബന്ധിച്ച് 31 ദിവസം ജയിലിലടക്കപ്പെട്ടു. ജയലളിത സർക്കാറിനെതിരെയുള്ള ജീവനക്കാരുടെ ഐതിഹാസിക സമരത്തിലും 11 ദിവസം ജയിലിലടക്കപ്പെട്ടു. 2005 ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: അരവിന്ദ്, അരുന്ധതി.