Vachanavum Mamsavum
ഈ പുസ്തകത്തിലുള്ളത് ശരീരത്തെ മുൻനിർത്തിയുള്ള ചില ആലോചനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് സാമൂഹിക-സാംസ്കാരിക സിദ്ധാന്തങ്ങളുടെയും തത്വചിന്തയുടെയും മണ്ഡലത്തിലേക്ക്, അന്വേഷണങ്ങളെ നയിക്കാൻ ഉതകുന്ന സങ്കേതം എന്ന നിലയിൽ, ശരീരം കടന്നുവന്നത്. അടുത്തകാലത്തായി മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങളിൽ നടക്കുന്ന അക്കാദമികസംവാദങ്ങളുടെ സുപ്രധാനമായ ഇടമായി അത് മാറി. പരമ്പരാഗതമായ സങ്കേതങ്ങൾക്ക് പകരം ശരീരം എന്ന പദം ഉപയോഗിക്കുന്നതിനുള്ള ന്യായങ്ങൾ പലതാവാം. എന്നാൽ, ഈ ന്യായങ്ങൾക്ക് പിന്നിൽ വിഷയി എന്ന സംവർഗ്ഗത്തെക്കുറിച്ചുള്ള വേറിട്ട ഒരു കാഴ്ചപ്പാടുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, വിഷയി അടിസ്ഥാനപരമായി ശരീരസ്ഥമാണ് എന്നതാണ് ആ കാഴ്ചപ്പാട്. പരമ്പരാഗതമായ അർത്ഥത്തിൽ, അറിവിന്റെയോ അനുഭവങ്ങളുടെയോ ഉറവിടമായി സങ്കല്പിക്കപ്പെടുന്ന വിഷയി ‘അശരീരി’യാണ്; മാംസനിബദ്ധമല്ലാത്ത വചനം! ശരീരിയായ വിഷയിയെ അനുഭവത്തിന്റെ തലത്തിൽ വിശകലനം ചെയ്യാനാണ് മെർലു പോന്തി ശ്രമിച്ചത്. എന്നാൽ, അതിന്റെ നിർമ്മിതിക്ക് പിന്നിലെ ശാക്തികബലതന്ത്രങ്ങളെയാണ് ഫൂക്കോ ശ്രദ്ധിച്ചത്. ഈ പുസ്തകത്തിന്റെ ആലോചനകൾക്ക് മേൽപ്പറഞ്ഞ വിശകലനങ്ങളുടെ പൊതുവായ പശ്ചാത്തലമുണ്ട്. ശരീരത്തിലേക്ക് തിരിഞ്ഞ ശ്രദ്ധയെ ചിന്തയുടെ ചരിത്രത്തിലെതന്നെ നിർണ്ണായകമായ ഒരു തിരിവായി എണ്ണാറുണ്ട്. പുതിയൊരു വഴിയിലേക്കുള്ള ചുവടുമാറ്റം മാത്രമല്ല അത്. ഒരർത്ഥത്തിൽ, ചിന്തതന്നെ ശരീരിയായി മാറിയ തിരിവാണത് എന്ന് പറയാം. ഈ തിരിവിൽ അത് അതിന്റെതന്നെ ചരിത്രജീവിതത്തോട് പിണങ്ങി, പഴയ വിശകലനരീതികളോട് കലഹിച്ചു; വ്യത്യസ്ത അനുശീലന പദ്ധതികൾക്കുള്ളിൽ, അവയുടെ അതിരുകളെ മുറിയ്ക്കുന്ന മട്ടിൽ, പുതിയ സൈദ്ധാന്തികനീക്കങ്ങൾക്ക് കളമൊരുങ്ങി. പരമ്പരാഗതമായി പലമട്ടിൽ പരിഗണിക്കപ്പെട്ട വിഷയങ്ങളുടെയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെയും നിർദ്ദേശിക്കപ്പെട്ട തീർപ്പുകളുടെയും മണ്ഡലത്തിലേക്ക് ശരീരത്തെ ആനയിക്കുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് പുസ്തകത്തിലെ അദ്ധ്യായങ്ങൾ ശ്രദ്ധിക്കുന്നത്.
- Category: Philosophy
- Language: Malayalam
- Genre: Writings
₹400.00 Original price was: ₹400.00.₹390.00Current price is: ₹390.00.
Book Details
- Publisher: Insight Publica
- Language: Malayalam
- Weight: 200gm
- Paperback: 200
- Publication Year: 2022
Author Details