Unnikrishnan PA
ജനനം 1957 ൽ കാസർഗോഡ് ജില്ലയിലെ പുത്തിലോട്ട് എന്ന ഗ്രാമത്തിൽ. ശ്രീമതി സാവിത്രി അന്തർജനത്തിന്റെയും പി എ ശങ്കരൻ നമ്പൂതിരിയുടെയും മകൻ. കടത്തനാട്ട് രാജാസ് ഹൈസ്കൂൾ, മടപ്പള്ളി ഗവ: കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും പൂർത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദം ഇംഗ്ലീഷ് സാഹിത്യത്തിലും, പി ജി ഡിപ്ലോമ ജേർണലിസത്തിലും പൂർത്തിയാക്കി. അഡ്വർടൈസിംഗ്,
അധ്യാപനം, മാർക്കറ്റിങ്ങ് മേഖലകളിൽ സേവനമനുഷ്ട്ടിച്ചു. പെപ്പർ, ഫുക്ക, കെ ത്രി എ തുടങ്ങിയ പുരസ്ക്കാരങ്ങൾ കോപ്പി റൈറ്ററായിരിക്കെ ലഭിച്ചു. ഇപ്പോൾ ഫ്രീലാൻസ് കോപ്പി റൈറ്റർ ആയി ജോലി ചെയ്യുന്നു.